പ്രശസ്ത നോവലിസ്റ്റും ഫോട്ടോഗ്രാഫറുമായ എസ് ഹരിശങ്കര്‍ (48) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ ഒരു സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിൽ വെച്ച് പെട്ടന്നായിരുന്നു അന്ത്യം. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ് ഹരിശങ്കര്‍. പ്രശസ്ത ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടിയുടെയും പത്മിനിയമ്മയുടെയും മകനാണ്. മകള്‍ തമന്ന. മംഗളത്തിന്റെ മുന്‍ ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം.സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ നടക്കും. മൃതദേഹം മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കോട്ടയം പ്രസ് ക്ലബ്ബിനു മുന്നില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോകും.