Friday, April 19, 2024
HomeKeralaനാല് യുവതികള്‍ ശബരിമലയിലേക്ക് വരുന്നുണ്ടെന്നു സൂചന

നാല് യുവതികള്‍ ശബരിമലയിലേക്ക് വരുന്നുണ്ടെന്നു സൂചന

നാല് യുവതികള്‍ ശബരിമലയിലേക്ക് വരുന്നുണ്ടെന്നു സൂചന. തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനം ലക്ഷ്യമിട്ട് നാല് യുവതികള്‍ തമിഴ്‌നാട്ടില്‍ നിന്നും വരുന്നുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ യുവതികള്‍ എത്തിയതിന് ശേഷം എരുമേലി വഴി സന്നിധാനത്തേക്ക് എത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതേ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍, എരുമേലി എന്നിവിടങ്ങളില്‍ സുരക്ഷാ ശക്തമാക്കുകയും കൂടുതല്‍ പോലീസുകാരെ റെയില്‍വേ സ്‌റ്റേഷന്‍, എരുമേലി ഭാഗങ്ങളില്‍ വിന്യസിപ്പിക്കുകയും ചെയ്തു. യുവതികളെ തടയുന്നതിനായി വിശ്വാസികളും എത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments