Friday, April 19, 2024
HomeKeralaതിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ്

തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ്

കണ്ണൂരില്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പി സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമി സംഘം ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത്. കാറില്‍ എത്തിയ സംഘം ശ്യാമപ്രസാദിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആയുധങ്ങളുമായി പുറത്തിറങ്ങിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ശ്യാമപ്രസാദ് ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും എന്നാല്‍ പിന്നാലെ എത്തിയ സംഘം ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു. ശ്യാമപ്രസാദിന്റെ കൊലപാതകക്കേസ് എന്‍.ഐ.എ ഏറ്റെടുക്കണമെന്നു എ.ബി.വി.പി നേതൃത്വം ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവന്‍ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എ.ബി.വി.പി ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. ആര്‍.എസ.എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണന്നാണ് ജില്ല പൊലീസ് മേധാവി ശിവ വിക്രം പറഞ്ഞത്. കഴിഞ്ഞ ആഴ്ച കൊമേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. സംഭവത്തില്‍ പൊലീസ് കുറച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനു പ്രതികാരമായാണ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments