Thursday, March 28, 2024
HomeInternationalവോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമോ? ഹാക്ക് ചെയ്യാൻ കഴിയുമോ ? പുതിയ വെളിപ്പെടുത്തൽ

വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമോ? ഹാക്ക് ചെയ്യാൻ കഴിയുമോ ? പുതിയ വെളിപ്പെടുത്തൽ

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ് ഷൂജ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഇത് വഴി കോണ്‍ഗ്രസിന് 201 സീറ്റുകള്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു. എങ്ങിനെയാണ് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യുന്നതെന്ന് ലണ്ടനില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഷൂജ കാണിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സന്നിഹിതനായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ പരിപാടിക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. 2014 ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ നിന്നും സിഗ്നലുകള്‍ പുറത്തു പോകുന്നതായി കണ്ടെത്തുകയും ഇക്കാര്യം ബി.ജെ.പി നേതാക്കളെ അറിയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ താനും സംഘവും ഹൈദരാബാദിനു സമീപം ഒരു പ്രാന്ത പ്രദേശത്തു വെച്ച് ബി.ജെ.പി നേതാക്കളെ കാണാനിരിക്കെ തങ്ങള്‍ക്കു നെരെ ആക്രമണമുണ്ടായതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഷൂജ അടക്കമുള്ളവര്‍ക്ക് വെടിയേറ്റിരുന്നു. സംഭവം മൂടിവെക്കുന്നതിനായി ഹൈദരാബാദിലെ കിഷന്‍ഗഡില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. 2014ലെ പൊതു തെരഞ്ഞെടുപ്പിനൊപ്പം യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയാണ് ഈ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്കു ചെയ്തിരുന്നതെന്നും മിലിറ്ററി ഗ്രേഡ് ഫ്രിക്വന്‍സി പുറത്തുവിടുന്ന മോഡുലേറ്റര്‍ ഉപയോഗിച്ചാണ് ഇത് നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എം ഹാക്കിങിനെ കുറിച്ച് അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നു. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ഷൂജ അവകാശപ്പെട്ടു. ബി.ജെ.പിക്ക് പുറമെ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ്, എ.എ.പി എന്നീ പാര്‍ട്ടികളും ഇ.വി.എം ഹാക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

2015ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇ.വി.എം ഹാക്ക് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കായെന്നും അതിന്റെ ഫലമായി എ.എ.പി 70ല്‍ 67 സീറ്റും നേടിയതായും, അല്ലാത്ത പക്ഷം ബി.ജെ.പി വിജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും ടി.വി ചര്‍ച്ചകളില്‍ വാതോരാതെ ഒച്ചവെക്കുന്ന പ്രശസ്തനായ ഒരു ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനോട് ഇ.വി.എം കൃത്രിമത്തെക്കുറിച്ച് താന്‍ പറഞ്ഞിരുന്നതായും ഷൂജ അവകാശപ്പെട്ടു. തന്റെ ആളുകള്‍ക്ക് ഇ.വി.എം ഹാക്കിങ് തടയാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇത്തവണയും ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമായിരുന്നെന്നും ഷൂജ പറഞ്ഞു. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യുന്നതിനായി താഴ്ന്ന ഫ്രിക്വന്‍സി സിഗ്നലുകള്‍ നല്‍കി ടെലികോം കമ്പനിയായ റിലയന്‍സാണ് ബി.ജെ.പിയെ സഹായിക്കുന്നതെന്നും ഇതിന് സൗകര്യമുള്ള ഒമ്പത് കേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കുകയാണെന്ന് ഇവിടെയുള്ള തൊഴിലാളികള്‍ക്ക് അറിയില്ലെന്നും അവര്‍ ഡാറ്റ എന്‍ട്രിയാണ് ചെയ്യുന്നതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ അഭയം തേടാനായി താന്‍ സമര്‍പ്പിച്ച ഇതു സംബന്ധിച്ച തെളിവുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ഇ.വി.എം ഹാക്കിങ് സംബന്ധിച്ച വാര്‍ത്ത പുറത്തു വിടാന്‍ തയാറാണെന്ന് തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മിക്കുന്നതെന്ന ആര്‍.ടി.ഐ അപേക്ഷ സമര്‍പ്പിച്ച ഉടന്‍ അവരും കൊല്ലപ്പെട്ടതായി ഷൂജ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടാനാണ് മാധ്യമപ്രവര്‍ത്തക കൂട്ടായ്മ ലണ്ടനില്‍ വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് അമേരിക്കയിലുളള സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ പോരായ്മ തുറന്നു കാട്ടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments