230 പേരുമായി ന്യൂസിലന്‍ഡിലേക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്‍ഡോനേഷ്യന്‍ തീരത്തേക്ക്

chinese ship

മുനമ്പം തീരത്തുനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 230 പേരുമായി ന്യൂസിലന്‍ഡിലേക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്‍ഡോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. ബോട്ടില്‍ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീര്‍ന്നു തുടങ്ങിയതാണ് ഇതിന് കാരണമെന്ന് പോലീസ് കരുതുന്നു. ഒരാഴ്ച മുമ്പ് മുനമ്പത്തുനിന്നു പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നു. കൊച്ചിയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് കടല്‍മാര്‍ഗം 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസം തുടര്‍ച്ചയായി സഞ്ചരിച്ചാലേ ന്യൂസിലന്‍ഡ് തീരത്തെത്തൂ. ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൈര്‍ഘ്യമേറിയ യാത്ര പ്രയാസമായതിനാലാകണം ഇന്തോനേഷ്യ ലക്ഷ്യമാന്‍ കാരണമെന്ന് പോലീസ് പറയുന്നു.