Thursday, April 25, 2024
HomeKeralaഅമൃതാനന്ദമയിയെ അധിക്ഷേപിച്ച കൊടിയേരിക്കെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

അമൃതാനന്ദമയിയെ അധിക്ഷേപിച്ച കൊടിയേരിക്കെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയ കോടിയേരിയോട് വിശദീകരണം ആവശ്യപ്പെടാന്‍ ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാവണം. പ്രസ്താവന പിന്‍വലിച്ച്‌ കോടിയേരി മാപ്പു പറയണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ രണ്ട്, മൂന്ന് സ്ട്രീമുകളിലെ സംവരണം ഒഴിവാക്കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്നാക്ക വര്‍ഗക്കാരെ അവഗണിക്കുകയാണ് ചെയ്തത്. പിന്നാക്കക്കാരുടെ ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നവോത്ഥാനത്തെക്കുറിച്ച്‌ പറയാന്‍ അവകാശമില്ല. സംസ്ഥാനത്തെ നിയമവകുപ്പ് സെക്രട്ടറി പിന്നാക്കക്കാര്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ നോമിനിയായ അഡ്വക്കെറ്റ് ജനറല്‍ തള്ളി. കെ.എ.എസ് സംവരണത്തില്‍ പുനഃപരിശോധന നടത്താന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി- വര്‍ഗ വിഭാഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കപ്പെട്ട ഫണ്ടിന്റെ 20 ശതമാനം പ്രളയത്തിന്റെ പേര് പറഞ്ഞ് വെട്ടിക്കുറച്ചത് മുന്‍കാലങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്, ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments