ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് കോടതിയിൽ

വെട്ടിയെടുത്ത

ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് വെട്ടിയെടുത്ത തലയുമായി കോടതിയിലെത്തി. ജാർഖണ്ഡിലെ സിംഗ്ഭും ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം.

ഭുപൻ മാർഡി എന്ന യുവാവാണ് ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സമീപത്തെ കോടതിയിലെത്തിയത്. ഛേദിച്ച തലയുമായി ഭുപൻ കോടതിയിൽ എത്തിയത് ശ്രദ്ധയിൽപെട്ട ആളുകളാണ് ഇതു സംബന്ധിച്ച് പോലീസിന് വിവരം നൽകിയത്. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബ കലഹത്തെ തുടർന്നാണ് ഭുപൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.