റ​ഷ്യ​ൻ പ്ര​സി​ഡ​ന്റായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്ളാ​ദി​മി​ർ പു​ടിന് ഡൊണാ​ൾ​ഡ് ട്രം​പിന്റെ അഭിനന്ദനം

trump putin russia usa

റ​ഷ്യ​ൻ പ്ര​സി​ഡ​ന്റായി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്ളാ​ദി​മി​ർ പു​ടിന് യു​എ​സ് പ്ര​സി​ഡ​ന്റ് ഡൊണാ​ൾ​ഡ് ട്രം​പിന്റെ അഭിനന്ദനം. ആ​യു​ധ​ പ​ന്ത​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പ ഭാ​വി​യി​ൽ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന‌​ട​ത്തു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76.69 ശ​ത​മാ​നം വോ​ട്ടു നേ​ടി​യാ​ണ് നാ​ലാം ത​വ​ണ​യും പു​ടി​ൻ റ​ഷ്യ​യു​ടെ പ്ര​സി​ഡ​ന്റാ​യ​ത്.യു​എ​സും റ​ഷ്യ​യും ത​മ്മി​ലു​ള്ള ആ‍​യു​ധ​പ​ന്ത​യം കൈ​വി​ട്ടു പോ​കു​ക​യാ​ണ്. എ​ന്നാ​ൽ ആ​രെ​യും ത​ങ്ങ​ൾ​ക്ക് ഒ​പ്പ​മെ​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. മു​ൻ റ​ഷ്യ​ൻ ഇ​ര​ട്ട​ച്ചാ​ര​ൻ സെ​ർ​ജി സ്ക്രി​പാ​ലി​നും മ​ക​ൾ യൂ​ലി​യ​യ്ക്കും നേ​ർ​ക്കു​ണ്ടാ​യ രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​ൽ വി​ഷ​യ​ത്തി​ൽ ട്രം​പ് പ്ര​തി​ക​രി​ച്ചി​ല്ല.രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ക്കു പ​ങ്കു​ണ്ടെ​ന്നാ​ണ് ബ്രി​ട്ട​ൻ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​രോ​പ​ണ​ത്തി​നു ബ്രി​ട്ട​ൻ തെ​ളി​വു ന​ൽ​കു​ക​യോ അ​ല്ലാ​ത്ത​പ​ക്ഷം മാ​പ്പു പ​റ​യു​ക​യോ ചെ​യ്യ​ണ​മെ​ന്നു ക്രെം​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.