Tuesday, November 12, 2024
HomeCrimeനടിയെ ആക്രമിച്ച കേസ്; പ്രാഥമികവാദം ഏപ്രില്‍ 5 ന് തുടങ്ങും

നടിയെ ആക്രമിച്ച കേസ്; പ്രാഥമികവാദം ഏപ്രില്‍ 5 ന് തുടങ്ങും

നടിയെ ആക്രമിച്ച കേസിലെ പ്രാഥമികവാദം ഏപ്രില്‍ 5 ന് തുടങ്ങും. മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാർ ഉൾപ്പടെ 8 പ്രതികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. അതേസമയം കേസില്‍ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവന്‍ പ്രതികളോടും അടുത്ത മാസം 5ന് ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തില്‍ വേണമെന്ന് നിശ്ചയിക്കുക.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. 6 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം. നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments