ശബരിമല വനമേഖലയില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം

deadbody

ശബരിമലയോട് ചേര്‍ന്നുള്ള നിലയ്ക്കല്‍ വനമേഖലയില്‍ മധ്യ വയസ്‌കന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.അതേസമയം ആരാണ് മരിച്ചതെന്ന കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.