‘ഫാമിലി ടൈം’ വൈറലായി ദിലീപിനൊപ്പം കാവ്യ മാധവന്‍

dileep kavya


ദിലീപിന്റെ കാവ്യ മാധവനും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദിലീപിനൊപ്പം കാവ്യ മാധവന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. ദിലീപിന്‍റെ ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ഇരുവരും ചേര്‍ന്നുള്ള ഈ ചിത്രം ‘ഫാമിലി ടൈം’ എന്നുപറഞ്ഞ് പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ ഷര്‍ട്ട് ധരിച്ചാണ് ദിലീപ്. കറുപ്പ് നിറത്തിലുള്ള ചുരിദാറാണ് കാവ്യയുടെ വേഷം. ഏറെനാള്‍ക്കുശേഷം കാവ്യയേയും ദിലീപിനേയും ഒരുമിച്ച്‌ കണ്ട അമ്പരപ്പും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിപേരാണ് ചിത്രം ഫേസ്ബുക്കില്‍ ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്.