Saturday, April 20, 2024
HomeInternationalകോവിഡ് 19: അമേരിക്കയില്‍ മരണം 233, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,750 കവിഞ്ഞു

കോവിഡ് 19: അമേരിക്കയില്‍ മരണം 233, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,750 കവിഞ്ഞു

വാഷിംഗ്ടണ്‍: രാജ്യാന്തര തലത്തില്‍ അതിരുകളില്ലാതെ പടര്‍ന്നു വ്യാപിക്കുന്ന കോവിഡ് 19 ആഗോളതലത്തില്‍ 11,200 പേരുടെ ജീവന്‍ കവരുകയും, 260,000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ അമേരിക്കയില്‍ മാത്രം കൊറോണ വൈറസ് മരണം 233 -ലേക്ക് എത്തുകയും, 17750 പേരെ രോഗത്തിനടിപ്പെടുത്തുകയും ചെയ്തതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മാര്‍ച്ച് 20-നു വെള്ളിയാഴ്ച സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓരോ ദിവസം ചെല്ലുന്തോറും രോഗത്തിന്റെ കഠിനാവസ്ഥ കുറയുകയല്ല, വര്‍ദ്ധിച്ചുവരികയാണെന്നതാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനിടയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സ്റ്റാഫിലുള്ള ഒരാളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച വൈകിട്ട് വൈസ് പ്രസിഡന്റിന്റെ വക്താവാണ് ഈ വിവരം സ്ഥിരീകരിച്ചത്.

വൈസ് പ്രസിഡന്റുമായി അടുത്തു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഇയാള്‍ എന്നും വക്താവ് പറഞ്ഞു. ഇതേതുടര്‍ന്നു സി.ഡി.സി (CDC) നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് വൈസ് പ്രസിഡന്റും സ്റ്റാഫ് അംഗങ്ങളും തയാറാകേണ്ടി വരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ടെക്‌സസ് ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments