എംഎൽഎ ഹോസ്റ്റലിൽ വെച്ചു പതിനേഴുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു

Rape case

മഹാരാഷ്ട്രയിൽ എംഎൽഎ ഹോസ്റ്റലിൽ വെച്ചു പതിനേഴുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നാഗ്പൂരിൽ സിവിൽ ലൈൻസ് ഏരിയയിലെ എംഎൽഎ ഹോസ്റ്റലിലാണ് പതിനേഴുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

സംഭവം നടന്നത് ഏപ്രിൽ 14ന് . ഗിട്ടികദം സ്വദേശികളായ മനോജ് ഭഗത്(44), രജത് മാദ്രെ(19) എന്നിവരാണ് അറസ്റ്റിലായത്. മനോജ് ഭഗതിന് പെൺകുട്ടിയെ നേരത്തെ പരിചയം ഉണ്ടായിരുന്നു.

ബന്ധുക്കൾക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകണമെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഭഗത് എംഎൽഎ ഹോസ്റ്റലിൽ പെൺകുട്ടിയെ എത്തിച്ചത്. എംഎൽഎ ഹോസ്റ്റലിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്ത് ഇയാൾ പെണ്‍കുട്ടിയെ വാഹനത്തിൽ വെച്ചു പീഡിപ്പിക്കുകയായിരുന്നു.അതിനു ശേഷം മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ പെൺകുട്ടിയെ എത്തിച്ചു. ഇവിടെ വച്ചാണ് രജത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.