Thursday, March 28, 2024
HomeKeralaദുരൂഹമരണങ്ങൾ വേട്ടയാടുന്ന വീട്; സംഭവങ്ങളുടെ ചുരളഴിക്കാൻ പൊലീസ് ശ്രമിക്കുന്നു

ദുരൂഹമരണങ്ങൾ വേട്ടയാടുന്ന വീട്; സംഭവങ്ങളുടെ ചുരളഴിക്കാൻ പൊലീസ് ശ്രമിക്കുന്നു

പൊലീസ് നടപടികൾ ഊർജിതമായതോടെ പിണറായിയിലെ ഒരേ കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരളഴിയുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. പിണറായി പടന്നക്കരയിലെ വീട്ടിലാണു നാലു മാസത്തിനിടെ മൂന്നു ദുരൂഹമരണങ്ങൾ നടന്നത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു പൊലിസ് കണ്ടെത്തിയതോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതിക്ക് പൊലിസ് കാവൽ ഏർപ്പെടുത്തി. യുവതിയുടെ വീടുമായി ബന്ധമുള്ള ഏതാനും യുവാക്കൾ പൊലിസിന്റെ നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് സംഭവത്തിലെ ദുരൂഹത നീക്കാൻ‌ ആവശ്യപ്പെട്ട സാഹചര്യത്തിൽ പൊലിസ് വളരെ കൃത്യമായും കാര്യക്ഷമമായുമാണ് അന്വേഷണം നടത്തുന്നത്.യുവതിക്ക് മഫ്തിയിലുള്ള വനിതാ പൊലിസിന്റെ കാവൽ സദാസമയവും ഉണ്ട്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ ബന്ധുക്കളിൽ നിന്നും വീടുമായി അടുപ്പമുള്ളവരിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രൻ ആണ് കേസ് അന്വേഷിക്കുന്നത്. പടന്നക്കര വണ്ണത്താംവീട്ടിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണന്റെ കുടുംബത്തിൽ നാലു പേർക്കാണു ദാരുണാന്ത്യമുണ്ടായത്. ഇവരുടെ മകൾ സൗമ്യയാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. 2012ലാണ് സൗമ്യയുടെ ഒന്നര വയസ്സുള്ള കുട്ടി ഛർദിയെത്തുടർന്ന് മരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 21ന് സൗമ്യയുടെ രണ്ടാമത്തെ മകൾ ഒൻപതു വയസ്സുള്ള ഐശ്വര്യയും ആദ്യം മരിച്ച കുട്ടിയുടെ അതേ രോഗലക്ഷണവുമായി ചികിൽസയിലിരിക്കെ മരിച്ചു. മാർച്ച് ഏഴിന് അമ്മ വടവതി കമലയും ഛർദിയെത്തുടർന്ന് മരിച്ചതോടെ ബന്ധുക്കൾ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു.തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി. കൃത്യം 41–ാമത്തെ ദിവസമാണ് അച്ഛൻ കുഞ്ഞിക്കണ്ണൻ മരിക്കുന്നത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ഇതിനിടയിലാണ് സൗമ്യയെ കഴിഞ്ഞ ദിവസം ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments