Friday, March 29, 2024
HomeCrimeനാലുമാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ഇന്‍ഡോറില്‍ രാജ് വാഡ കോട്ടയ്ക്ക് സമീപം മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബലൂണ്‍ വില്‍പ്പക്കാരായ മാതാപിതാക്കള്‍ക്കൊപ്പം തെരുവോരത്ത് ഉറങ്ങിക്കിടന്ന കുഞ്ഞാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടത്. ബന്ധുവായ 21കാരനാണ് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹം റാണി അഹല്യഭായിയുടെ പ്രതിമയ്ക്ക് സമീപമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും കുറ്റവാളി ആരാണെന്ന് കണ്ടെത്താന്‍ ആദ്യം പോലീസിന് സാധിച്ചില്ല. പിന്നീട് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുഞ്ഞിനെ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നത് വ്യക്തമായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments