ഈസ്റ്റര്‍ ദിനത്തിൽ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനം

sreelaNKA

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയുമെന്ന് സൂചന. കാസര്‍കോട് മൊഗ്രല്‍പുത്തൂര്‍ സ്വദേശിയായ റസീനയാണ് കൊളംബോയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.ദുബായില്‍ താമസിക്കുന്ന ഇവര്‍ കൊളമ്ബോയിലുള്ള ബന്ധുക്കളെ കാണാനായി ശ്രീലങ്കയില്‍ എത്തിയതായിരുന്നു. ഇവരുടെ പിതാവിനും സഹോദരങ്ങള്‍ക്കുമെല്ലാം കൊളമ്ബോയില്‍ ബിസിനസുണ്ട്. കൊളമ്ബോയിലെ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. ഈസ്റ്റര്‍ ദിനത്തിലാണ് മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനത്തില്‍ 35 വിദേശികളടക്കം 156 പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്.