Friday, March 29, 2024
HomeKeralaകൊളംബോയിലെ സ്ഫോടനം; താന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് നടി രാധിക

കൊളംബോയിലെ സ്ഫോടനം; താന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് നടി രാധിക

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റ‌ര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് നടി രാധിക ശരത്കുമാര്‍. ട്വിറ്ററീലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കൊളംബോയില്‍ ഈസ്റ്റ‌ര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്ഫോടനം നടന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആക്രണം നടന്നിരുന്നു. ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിംഗ്സ്ബറി എന്നീ ഹോട്ടലുകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്.സ്‌ഫോടനം നടന്ന സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു ശ്രീലങ്ക സന്ദര്‍ശിക്കാനെത്തിയ താരം താമസിച്ചിരുന്നത്. താന്‍ ഹോട്ടലില്‍ നിന്നിറങ്ങി കുറച്ച്‌ സമയത്തിനുള്ളിലാണ് അവിടെ ബോംബ് സ്‌ഫോടനം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നുവെന്നും രാധിക ട്വിറ്ററില്‍ കുറിച്ചു.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ആക്രമണം നടന്ന ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ആക്രമണത്തില്‍ 160ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 400ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രദേശിക സമയം 8.45 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്. മരണ സംഖ്യയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments