യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസെടുത്തു

sashi tharoor

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസെടുത്തു. തരൂരിന്റെ പുസ്തകമായ ‘വൈ അയാം എ ഹിന്ദു’ വിന്റെ കവര്‍ പോസ്റ്ററില്‍ ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ശശി തരൂര്‍ ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച്‌ എന്‍ഡിഎ കേസ് നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് മ്യൂസിയം പൊലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പോസ്റ്റര്‍ വിവാദമായപ്പോള്‍ തന്റെ സ്വകാര്യ സ്വത്താണ് പുസ്തകമെന്നും അതിന്റെ പേരില്‍ പരാതി നല്‍കാന്‍ എന്‍ഡിഎയ്ക്ക് എന്തവകാശമാണുള്ളതെന്നും തരൂരിന്റെ പ്രതികരിച്ചു.താന്‍ എഴുത്തുകാരനുമാണെന്നത് പ്രചരിപ്പിക്കാന്‍ വേണ്ടി ഡിസിസി ഇറക്കിയ പോസ്റ്ററാണതെന്നും തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കവറുപയോഗിച്ച്‌ പോസ്റ്റര്‍ ഇറക്കിയത് വര്‍ഗ്ഗീയതയാണെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രതികരണം.