Sunday, October 13, 2024
HomeCrimeസ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാന്‍ഡ് ചെയ്തു

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിംഗച്ഛേദം ചെയ്യപ്പെട്ട സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരെ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയെ ജൂണ്‍ മൂന്ന് വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാള്‍ ആശുപത്രിയില്‍ പൊലീസ് നീരീക്ഷണത്തിലായിരിക്കും.

യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കഴിഞ്ഞ ദിവസം സ്വാമിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പേട്ട സിഐയുടെ നേതൃത്വത്തിലാണ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ സ്വാമിക്ക് കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും. അതുവരെ പൊലീസ് നിരീക്ഷണത്തിലായിരിക്കും ഗംഗേശാനന്ദ.

അതിനിടെ സ്വാമിക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സാമ്പത്തിക തട്ടിപ്പിന് പരാതി നല്‍കിയിട്ടുണ്ട്. പ്രതി തങ്ങളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. വിവിധ സ്ഥലങ്ങളില്‍ ഭൂമി വാങ്ങാനെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയിരിക്കുന്നത്. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

വെള്ളിയാഴ്ച രാത്രിയിലാണ് വീട്ടില്‍വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റിയത്. തുടര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ നിലയില്‍, തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താന്‍ ലിംഗം സ്വയം മുറിച്ചെന്നായിരുന്നു സ്വാമി ആദ്യം പറഞ്ഞത്. പിന്നീട് ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നെന്ന് മൊഴി നല്‍കി.

തന്റെ പതിനഞ്ചാം വയസുമുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടെന്നാണ് ഇരുപത്തിമൂന്ന്കാരിയായ യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ പോക്‌സോ നിയമപ്രകാരവും മാനഭംഗം, മര്‍ദ്ദനം എന്നിവയ്ക്കും കേസ് എടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments