തന്‍റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ തള്ളിക്കളഞ്ഞ രംഗത്ത് വന്ന തമിഴ് സൂപ്പര്‍താരം രജനികാന്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുന്നതിനായി ദില്ലിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍.
സൂപ്പർതാരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകൾ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്. വരുന്ന ആഴ്ച്ച തന്നെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് സമ്മതം തേടി ബിജെപി നേതാക്കൾ താരത്തെ ബന്ധപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് ലഭ്യമായ ഏക വിവരം.
താരത്തിന്റെ രാഷ്ട്രീയ പ്രവേശനമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് നിരസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നരേന്ദ്ര മോഡിയുമായി നടത്തിയിരുന്നു. ഇതിന്‍റെ ബാക്കിയാകും രജനികാന്തുമായി കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്. ജയലളിതയ്ക്ക് പകരക്കാരനായി വന്ന പനീര്‍ശെല്‍വത്തെ വച്ച് നോക്കുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി പഴനിസ്വാമിയുമായി നല ബന്ധമല്ല പാര്‍ട്ടിക്കുള്ളത്.
കഴിഞ്ഞ ദിവസം എഐഎഡിഎംകെ നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നതും ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് കരുതുന്നത്. രണ്ടാഴ്ച്ച മുന്‍പ് ബിജെപി ജനറല്‍ സെക്രട്ടറി വാനതി ശ്രീനിവാസന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ എത്തിയ സംഘം തമിഴ്‌നാടിന് 1,083 കോടിയുടെ പദ്ധതികള്‍ക്ക് ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയിരുന്നു