Friday, March 29, 2024
HomeKeralaകുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുക്കും

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുക്കും

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുക്കും. കുമാരസ്വാമിയും മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയും ക്ഷണിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ യുപി മഖ്യമന്ത്രി അഖിലേഷ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും ചടങ്ങില്‍ പങ്കെുടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മന്ത്രിസഭാ സബന്ധിച്ച് തീരുമാനം നാളെയെടുക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം. സത്യപ്രതിജ്ഞ ബുധനാ‍ഴ്ച നടക്കും.ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments