Saturday, April 20, 2024
HomeKerala"കാൽ വേണോ അതോ ജീവൻ വേണോ " നന്ദു മഹാദേവയുടെ പോരാട്ടത്തിന്റെ കഥ

“കാൽ വേണോ അതോ ജീവൻ വേണോ ” നന്ദു മഹാദേവയുടെ പോരാട്ടത്തിന്റെ കഥ

കാന്‍സറുമായുള്ള തന്റെ പോരാട്ടത്തിന്റെ കഥ പറയുകയാണ് നന്ദു മഹാദേവയെന്ന ഈ ഇരുപത്തിനാലുകാരന്‍.

നന്ദു മഹാദേവയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

“അതെ എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു…
എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ…
പക്ഷെ എനിക്കതിൽ ദുഃഖമൊന്നും ഇല്ല..
ഞാൻ വളരെ സന്തോഷവനാണ്…
ഡോക്ടർ എന്നോട് ചോദിച്ചു കാൽ വേണോ അതോ ജീവൻ വേണോ എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു ജീവൻ മതിയെന്ന്…
ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും…
ട്രീറ്റ്മെന്റ് കഴിഞ്ഞിട്ടില്ല…
ഈ സുന്ദരമായ ഭൂമിയിൽ വീണ്ടും ജീവിക്കാൻ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി…
എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി…
നിറമില്ല,മീശയില്ല,താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെനോക്കൂ…
എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണ്…
അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ…
ഈ ലോകത്തിൽ 750 കോടി ആൾക്കാരിൽ നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ

NB : ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..
ഞാൻ ധീരനാണ് !!
അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകർന്നു പോകുന്നവർക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്റെ ലക്ഷ്യം !!
ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാൻ പാടില്ല..
കൂടാതെ നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങൾ വെളിച്ചമാകട്ടെ !!
ജഗതീശ്വരൻ എനിക്ക് തന്ന കർമ്മമാണ് ഇത് !!
“നിങ്ങളുടെ സ്വന്തം നന്ദൂസ് “

RELATED ARTICLES
- Advertisment -

Most Popular

Recent Comments