വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന പുറത്തിറക്കി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനവിധിയില്‍ തിരിമറി നടക്കുന്നെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളിൽ ആശങ്കയുണ്ടെന്നു അദ്ദേഹം പറയുന്നു. ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു ബാധ്യതയുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയും സംരക്ഷണവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സംശയങ്ങൾക്ക് ഒരു തരത്തിലും ഇടം നല്കാൻ പാടില്ല. പരമപവിത്രമാണ് ജനവിധി. അതിനാൽ അത് സംശയങ്ങൾക്ക് അതീതമായിരിക്കണം. ജനാധിപത്യത്തിന്റെ അടിത്തറയെ ഊഹാപോഹങ്ങൾ തകർക്കും. നമ്മുടെ സ്ഥാപനങ്ങളിൽ വിശ്വസിക്കുന്നവനെന്ന നിലയിൽ അതിലെ ജീവനക്കാരാണ് ഈ സ്ഥാപനങ്ങൾ എങ്ങിനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നതെന്നതിൽ ഞാൻ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.