റിയാദിലെ കൊമേഴ്‌സ്യല്‍ സെന്റില്‍ തീപിടിത്തം (video)

0
32

റിയാദിലെ വാണിജ്യ നഗരമായ ബത്ഹയിലെ ബത്ഹ കൊമേഴ്‌സ്യല്‍ സെന്റില്‍ തീപിടിത്തം. ഇന്നലെ വൈകിട്ടാണ് സംഭവം. ആളപായമില്ല. കൊമേഴ്‌സ്യല്‍ സെന്ററിന്റെ താഴ്‌ത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അപകടം നടക്കുമ്പോള്‍ റസ്‌റ്റോറന്റുകളില്‍ മാത്രമാണ് ആളുകളുണ്ടായിരുന്നത്. നോമ്പുതുറക്കാനെത്തിയ നിരവധി ആളുകള്‍ ഇവിടെയുണ്ടായിരുന്നെങ്കിലും പുക ഉയരുന്നതു കണ്ടതോടെ എല്ലാവരെയും ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.