Wednesday, September 11, 2024
HomeCrimeവിവാഹേതര ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

വിവാഹേതര ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

വിവാഹേതര ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. ഭര്‍ത്താവ് കത്തികൊണ്ട് കുത്തിയത് 35 തവണ ഭാര്യയെ കുത്തി . വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഡാര്‍ഡണില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ബിനോദ് ബിഷ്ടാണ് പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ വിനീതിന് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദമ്പതികള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെ ബിനോദ് വീട്ടില്‍ എത്തുമ്പോള്‍ രേഖയും മൂത്തമകന്‍ വിനീതും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ബിനോദും രേഖയും തമ്മില്‍ കലഹമുണ്ടാകുകയും ബിനോദ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രേഖയെ കുത്തുകയായിരുന്നു. രേഖ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

സംഭവം നടക്കുന്നതിന് മുമ്പ് തന്നെ സമീപത്ത് താമസിക്കുന്ന സഹോദരന്റെ ഫ്ളാറ്റ് ബിനോദ് പുറത്തുനിന്ന് പൂട്ടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിനോദിനെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments