Saturday, April 20, 2024
HomeCrimeഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് ബിനോയ് കോടിയേരി

ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് ബിനോയ് കോടിയേരി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് ബിനോയ് കോടിയേരി. ഡിഎന്‍എ ടെസ്റ്റ് വേണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതിയില്‍ ബിനോയ് എതിര്‍ത്തു. ഡിഎന്‍എ സാമ്ബിള്‍ എടുക്കാന്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കണമെന്നും പിതൃത്വം ഉറപ്പാക്കാന്‍ ഡിഎന്‍എ കൂടിയേ തീരുവെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു.

എന്നാല്‍ യുവതിയുടേത് കെട്ടിച്ചമച്ച തെളിവുകളാണെന്നും വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്ന് പറയുന്ന സമയത്ത് ബിനോയി ദുബായില്‍ ആയിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. പാസ്‌പോര്‍ട്ട് അടക്കമുളള രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.ബിനോയി കോടിയേരി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതിയാണ് ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം, പരാതി ഒതുക്കിതീര്‍ക്കാന്‍ ബിനോയി യുവതിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ അടക്കമുള്ള തെളിവുകള്‍ മുംബൈ പൊലീസിന് ലഭിച്ചു. യുവതിയുടെ പക്കലുള്ള തെളിവുകളും താനുമായി ബന്ധപ്പെടുത്തുന്ന രേഖകളും എല്ലാം നശിപ്പിക്കണമെന്നും ബിനോയി സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. തനിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്നും, താന്‍ മുംബൈയില്‍ എത്തുമ്ബോള്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും ബിനോയി യുവതിക്ക് വാഗ്ദാനം നല്‍കുന്നതാണ് ഓഡിയോയില്‍ പ്രധാനമായി ഉളളത്.

യുവതിയും ബിനോയിയും ഒരുമിച്ചുള്ള നിരവധി ഫോട്ടോകളും, മുംബൈ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ ഒരുമിച്ച്‌ കഴിഞ്ഞതിന്റെ തെളിവുകളും മുംബൈ പൊലീസിന് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments