Wednesday, April 24, 2024
HomeKeralaകേരളത്തിൽ ഇലക്‌ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാൻ അനുമതി

കേരളത്തിൽ ഇലക്‌ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാൻ അനുമതി

കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക് ഓട്ടോറിക്ഷ ഉടന്‍ വിപണിയിലേക്ക്. കേരളാ നീം ജി എന്ന പേരിട്ട ഇലക്‌ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനും, വിപണിയിലെത്തിക്കാനും സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് (കെഎഎല്‍) കേന്ദ്രം അനു നുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പുനെയില്‍ കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ദി ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ)യില്‍ നടന്ന അംഗീകാരത്തിനുള്ള പരിശോധനകളില്‍ വിജയിച്ചുവെന്നാണ് സൂചന. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇ-ഓട്ടോ നിര്‍മാണത്തിനുള്ള യോഗ്യത സ്വന്തമാക്കുന്നത്.
കാഴ്‍ചയില്‍ സാധാരണ ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള നീം ജിക്കു ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവെന്നതാണ് പ്രധാന പ്രത്യേകത. ജര്‍മന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ വി മോട്ടോറുമാണ് ഓട്ടോയ്ക്ക് കരുത്ത് നല്‍കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാം. മൂന്നു മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സെപ്‍തംബറില്‍ ഈ ഓട്ടോറിക്ഷ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. കെഎഎല്ലിന്‍റെ നെയ്യാറ്റിന്‍കരയിലെ പ്ലാന്‍റില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ 15000 ഇ ഓട്ടോകള്‍ നിരത്തിലിറക്കാനാണ് പദ്ധതിയിടുന്നത്. ഏകദേശം 2 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. .

RELATED ARTICLES
- Advertisment -

Most Popular

Recent Comments