Sunday, September 15, 2024
HomeKeralaദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമല്ല : നടന്‍ വിനായകന്‍

ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമല്ല : നടന്‍ വിനായകന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. ഈ സമയത്ത് പറയുന്നത് ശരിയല്ല. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ പറഞ്ഞു.

സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.ആലപ്പുഴയില്‍ അറുപത്തഞ്ചാമത്‌ നെഹ്റു ട്രോഫി വള്ളംകളിയുടെ ലോഗോ പ്രകാശം നടത്തിയശേഷം സംസാരിക്കുകയായിരുന്നു വിനായകന്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments