നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ കുടുതല്‍ പേരെ പിടികൂടാനുണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസുമായി ബന്ധപ്പെട്ടവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
അതേസമയം, ദിലീപിന്റെ പേരിലുള്ള ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തുന്ന വാദങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ രാം കുമാര്‍ തള്ളി. രണ്ട് പേര്‍ തമ്മില്‍ കണ്ടാല്‍ അതിനെ ഗൂഢാലോചനയായി കണക്കാക്കാനാകില്ലെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. സിനിമാ ലോക്കേഷനില്‍ വച്ച് സുനില്‍കുമാറും ദിലീപും കണ്ടത് സ്വാഭാവികമാണെന്നും രാംകുമാര്‍ വാദിച്ചു.
എന്നാല്‍, ദിലീപിന്റെ ഡ്രൈവര്‍ അല്ലാതിരുന്നിട്ടുകൂടി പള്‍സര്‍ സുനിയും നടനുമായി നാല് സ്ഥലങ്ങളില്‍ വച്ച് കൂടുക്കാഴ്ച നടത്തിയിട്ടുണ്ടെന്നും, അതൊരു സ്വാഭാവിക കൂടിക്കാഴ്ചയല്ലെന്നുമാണ് പ്രോസിക്യൂഷന്‍ രേഖകളില്‍ കാണുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി
RELATED ARTICLES