അപകടത്തില്‍ പരിക്കേറ്റ യുവാവ് സമയത്തിന് ചികില്‍സ കിട്ടാതെ വഴിയില്‍ ചോരവാര്‍ന്ന് മരിച്ചു. യുവ എന്‍ജിനിയറായ സതീഷ് പ്രഭാകറാണ് മരിച്ചത്. ബുസാരി ഇന്ദ്രാണി കോര്‍ണറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റ് കിടന്നയാളെ ആശുപത്രിയില്‍ എത്തിക്കാതെ വഴിപോക്കര്‍ വീഡിയോയും ഫോട്ടോയും എടുക്കുകയായിരുന്നു. ഒടുവില്‍ ഭുസാരിയിലെ ദന്തിസ്റ്റായ കാര്‍ത്തിക്‌രാജ് കേറ്റാണ് ഇയാളെ യശ്വന്തറാവു ചവാന്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. ഡോക്ടര്‍മാര്‍ എഞ്ചിനീയര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഔറംഗബാദ് സ്വദേശിയാണ് എഞ്ചിനിയര്‍. മോഷിയിലാണ് ജീവിക്കുന്നത്. ഭുസാരിയിലാണ് ജോലി ചെയ്യുന്നത്.