ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുവാൻ സാധ്യത . സ്പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐഓഎസ് സ്റ്റോറില്‍ അനുവദിക്കാത്തതാണ് ഈ നീക്കത്തിന് കാരണമെന്നാണ് സൂചന. ആപ് അനുവദിച്ചില്ലെങ്കില്‍ മൊബൈല്‍ സേവനദാതാക്കളോട് ഐ ഫോണുകള്‍ അവരുടെ നെറ്റ്വര്ക്കില് നിന്ന് ഒഴിവാക്കാന്‍ ട്രായ് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സ്പാം മെസേജുകളും കോളുകളും തടയുന്നതിനായി ഡി.എന്‍.ഡി 2.0 എന്ന ആപിനാണ് ട്രായ് രൂപംകൊടുത്തിരിക്കുന്നത്. എന്നാല്‍ വ്യക്തികളുടെ കോളുകളും മെസേജുകളും ഇൗ ആപിലുടെ ചോരുമെന്നും ഇൗ സാഹചര്യത്തില്‍ െഎ.ഒ.എസ് സ്റ്റോറില്‍ ആപിന് അനുമതി നല്‍കാനാവില്ലെന്നുമാണ് ആപ്പിള്‍ നിലപാട്. അതേസമയം ഗുഗിളിന്റെ ആപ് സ്റ്റോറായ പ്ലേ സ്റ്റോറില്‍ പുതിയ ആപിന് അനുമതിയുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആപിന് അനുമതി നല്‍കാത്ത മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നെറ്റ്വര്‍ക്ക് നല്‍കരുതെന്ന് സേവനദാതാക്കളോട് ട്രായ് നിര്ദേശിക്കുന്നതിനാല് ആപ്പിള്‍ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും സംഭവിക്കുക.
ഐഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുവാൻ സാധ്യത
RELATED ARTICLES