കാലിഫോർണിയയിൽ നഗ്നനായി സൈക്കിളോടിച്ച യുവാവിനെക്കുറിച്ചു അന്വേഷണം

NAKED MAN

കാലിഫോർണിയയിലെ ദേശീയ പാതയിലൂടെ നഗ്നനായി സൈക്കിളോടിച്ച യുവാവിനെ അന്വേഷിച്ചു കൊണ്ട് പൊലീസ് കുഴഞ്ഞു . ബുധനാഴ്ച രാവിലെ സാംജോസ് ദേശീയപാത 101 ലാണ് യുവാവ് നഗ്‌നനായി സൈക്കിള്‍ ഓടിച്ച്‌ പൊലീസിനെ കുഴക്കിയത്. തിരക്കേറിയ സമയത്തായിരുന്നു യുവാവിന്റെ നഗ്‌നതാ സൈക്കിള്‍ സവാരി. തിരക്കേറിയ റോഡില്‍ തലങ്ങും വിലങ്ങും സൈക്കിള്‍ ഓടിച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ആ സമയം മറ്റ് വാഹനത്തിലുണ്ടായിരുന്നവരാണ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് എത്തുന്നതിന് മുമ്ബ് തന്നെ യുവാവ് അവിടെ നിന്നും രക്ഷപ്പെട്ടു. ദേശീയപാതിയില്‍ അലക്ഷ്യമായി സൈക്കിളോടിക്കുകയും നഗ്‌നപ്രദര്‍ശനം നടത്തിയതിനും എതിരെ ഇയാള്‍ക്കെതിരെ കേസ് എടുത്തതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നു.