Friday, March 29, 2024
HomeNationalകര്‍ണാടകയില്‍ തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു

കര്‍ണാടകയില്‍ തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു

കര്‍ണാടകയില്‍ തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നാളെ വൈകിട്ട് അ‍ഞ്ചുമണിക്ക് മുന്‍പ് വിശ്വാസപ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എം.എല്‍.എമാരായ എച്ച്‌.നാഗേഷും ആര്‍.ശങ്കറും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം സര്‍ക്കാര്‍ വീഴാതിരിക്കാന്‍ അവസാനവട്ട ശ്രമവുമായി മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി രംഗത്തെത്തി. വിമത എം.എല്‍.എമാരോട് സഭയിലെത്താന്‍ കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. സഭയിലെത്തി ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെക്കുരിച്ച്‌ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ എന്തുവിട്ടുവീഴ്ചയ്ക്ക്ും തയ്യാറെന്നും കുമാരസ്വാമി പറഞ്ഞു.

ഇതിനിടെ വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് നല്‍കാന്‍ ബി.എസ്.പി എം.എല്‍.എ എന്‍. മഹേഷിനോട് മായാവതി ആവശ്യപ്പെട്ടു,​ മഹേഷ് വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

തിങ്കളാഴ്ച മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് – ജെഡിയു സര്‍ക്കാരിന്റെ അവസാനദിനമാകുമെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.

‘എല്ലാം ശുഭമായി പര്യവസാനിക്കുമെന്ന് നൂറു ശതമാനം വിശ്വാസമുണ്ട്. മുംബൈയിലുള്ള എംഎല്‍എമാരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സമ്മേളനത്തില്‍ പങ്കെടുക്കണോ എന്നത് അവരാണ് തീരുമാനിക്കേണ്ടതെന്നും ജൂലൈ 17ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നല്‍കുന്ന വിപ്പിന് ഒരു പ്രാധാന്യവുമില്ല. സര്‍ക്കാരിനു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കരുതെന്ന് നിര്‍ദേശിച്ച്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.’ – യെഡിയൂരപ്പ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 8.20 വരെ ചര്‍ച്ച തുടര്‍ന്ന ശേഷമാണ് തിങ്കളാഴ്ച രാവിലെ 11നു ചേരാന്‍ നിയമസഭ പിരിഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments