ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്ത് ജൂലൈ 20 ന് അവസാനിച്ച പത്തു ദിവസത്തിനുള്ളില്‍ കോവിഡ്19 മരണം ആയിരം കവിഞ്ഞതായി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെക്‌സസില്‍ ആദ്യ കോവിഡ്19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാര്‍ച്ച് 15 നായിരുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം ദിവസം ശരാശരി 112 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് അടുത്ത ആഴ്ചകളില്‍ മരണനിരക്കും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ക്രമാതീതമായി ഉയരുമെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
അതേസമയം ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി പതിനാറാം ദിവസവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്.എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മാസ്ക് ധരിക്കാതിരിക്കുന്നത് കോവിഡ് വ്യാപിക്കുന്നതിനിടയാക്കുമെന്നും അങ്ങനെ വന്നാല്‍ മറ്റൊരു ലോക്ക് ഡൗണിലേക്ക് സംസ്ഥാനം നിര്‍ബന്ധമായും പ്രവേശിക്കേണ്ടിവരുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കി.
കോവിഡിനെ പ്രതിരോധിക്കുന്നതിനും രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകളെല്ലാം ചെയ്തിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.