യുവനടിയെ ആക്രമിച്ച ശേഷം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പരകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കി. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കേസിലെ നിര്‍ണ്ണായക തെളിവായതിനാല്‍ മൊബൈല്‍ കണ്ടെടുക്കുകയെന്നത് അന്വേഷണസംഘത്തെ സംബന്ധിച്ച് സുപ്രധാനമാണ്. മൊബൈല്‍ ഹാജരാക്കാനായില്ലെങ്കില്‍ പ്രധാന പോരായ്മയായി പ്രതിഭാഗം ചൂണ്ടിക്കാട്ടും. അതേസമയം ഫോണ്‍ ഇല്ലെങ്കിലും മറ്റ് ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും കൂട്ടിയിണക്കി കേസ് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ദിലീപിന്റെ നിര്‍ദേശ പ്രകാരം പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് അഭിഭാഷകന് കൈമാറിയെന്നുമാണ് പള്‍സര്‍ സുനിയുടെ മൊഴി. എന്നാല്‍ ഫോണ്‍ നശിപ്പിച്ച് കളഞ്ഞെന്നാണ് അഭിഭാഷകന്റെയും ജൂനിയറിന്റെയും മൊഴി. ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഒക്ടോബര്‍ 7 നാണ് ദിലീപിന്റെ അറസ്റ്റിന് 90 നാള്‍ തികയുന്നത്. അതിന് മുന്‍പ് കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ദിലീപിന് ജാമ്യം ലഭിക്കും.
ദിലീപിന്റെ അറസ്റ്റിന് 90 നാള്‍ തികയുന്നതിനു മുൻപ് മൊബൈല്‍ കണ്ടെടുക്കാൻ ശ്രമം
RELATED ARTICLES