ആഫ്രിക്കന്‍ മുഷിയെ വളർത്തുന്നത് നിരോധിച്ചു

african cat fish

കേരളത്തില്‍ ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ആഫ്രിക്കന്‍മുഷി കൃഷി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖലാ ഫിഷറിസ് ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു.

ഇവയെ വളര്‍ത്തിയശേഷം ചിലര്‍ ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നത് നേരത്തെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇവ കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് വന്‍ ഭീഷണിയാണ്. ആഫ്രിക്കന്‍മുഷി മറ്റ് ചെറിയ മീനുകളെ തിന്നൊടുക്കുന്നതും പ്രകൃതിക്ക് ഹാനികരമാകുന്നതുമാണ് നിരോധനത്തിന് കാരണം.