ന്യൂ​യോ​ര്‍​ക്കിൽ വെടി വെയ്പ്പ്; അ​ഞ്ച് പേ​ര്‍​ക്ക് പരുക്ക്

gun shoot

ന്യൂ​യോ​ര്‍​ക്കി​ലെ സി​റാ​ക്യൂ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ എ​ട്ട് വ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്ത് മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി ഒ​ത്തു​കൂ​ടി​യ​വ​ര്‍​ക്കു നേ​രെ അ​ജ്ഞാ​ത​ന്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇവരുടെ ആ​രോ​ഗ്യ​സ്ഥി​തി​യെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.