Thursday, April 25, 2024
HomeNationalമോ​ദി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ന​ക്സ​ലു​ക​ളെ രാഹുൽ ഗാന്ധി പി​ന്തു​ണ​യ്ക്കുന്നുവെന്ന് അമിത് ഷാ

മോ​ദി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ന​ക്സ​ലു​ക​ളെ രാഹുൽ ഗാന്ധി പി​ന്തു​ണ​യ്ക്കുന്നുവെന്ന് അമിത് ഷാ

മോ​ദി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന അ​ര്‍​ബ​ന്‍ ന​ക്സ​ലു​ക​ളെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ഛ​ത്തി​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ല്‍ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ. ​തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​ങ്ങ​ളാ​യ രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളോ​ട് ഇ​ക്കാ​ര്യം രാ​ഹു​ല്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്ന് രാ​ഹു​ല്‍ ബാ​ബ പ​ക​ല്‍​ക്കി​നാ​വ് കാ​ണു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന അ​ര്‍​ബ​ന്‍ ന​ക്സ​ലു​ക​ളെ രാ​ഹു​ല്‍ പി​ന്തു​ണ​യ്ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ പ​ദ്ധ​തി ഒ​രു​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടെ- അ​മി​ത് ഷാ ​ചോ​ദി​ച്ചു.ഛത്തി​സ്ഗ​ഡി​ല്‍ 65 സീ​റ്റു​ക​ളി​ലെ​ങ്കി​ലും ബി​ജെ​പി വി​ജ​യി​ക്ക​ണ​മെ​ന്ന് അ​മി​ത് ഷാ ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. 9

RELATED ARTICLES
- Advertisment -

Most Popular

Recent Comments