Thursday, March 28, 2024
HomeInternationalലൈംഗിക പീഡനം തടയാന്‍ റോബോട്ട് വൈദികനെ ആഗ്രഹിക്കുന്നുവെന്ന് കന്യാസ്ത്രീ

ലൈംഗിക പീഡനം തടയാന്‍ റോബോട്ട് വൈദികനെ ആഗ്രഹിക്കുന്നുവെന്ന് കന്യാസ്ത്രീ

കത്തോലിക്ക സഭയില്‍ നടക്കുന്ന ലൈംഗിക പീഡനം തടയാന്‍ വിചിത്രമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുകയാണ് കന്യാസ്ത്രീയായ വില്ലനോവ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര ഗവേഷക ഡോക്ടര്‍ ഇലിയാ ദെലിയോ. ഫ്രാന്‍സിസ്‌കന്‍ സഭാംഗമാണ് ഡോ. ഇലിയാ ദെലിയോ.

വൈദികരായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍്റലിജന്‍സ് സാങ്കേതികതയുള്ള റോബോട്ടുകളെ നിയമിച്ചാല്‍ സഭയിലെ ലൈംഗികാതിക്രമം തടയാനാവുമെന്ന് ഇവര്‍ പറയുന്നു.

പുരുഷാധിപത്യമാണ് കത്തോലിക്ക സഭയില്‍ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ പുരുഷ കേന്ദ്രീകൃതമായ ഒന്നാണ് കത്തോലിക്ക സഭ. നമ്മള്‍ക്ക് അവിടെ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഞാനൊരു റോബോട്ട് വൈദികനെ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്നു പറയാം. റോബോട്ടിനു ലിംഗഭേദമില്ല. ഇത്തരം ലിംഗ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ അല്പം കൂടി മെച്ചപ്പെട്ട രീതിയില്‍ അവര്‍ക്ക് സമൂഹത്തെ സേവിക്കാനാവും.- ഇലിയാ പറഞ്ഞു. റോബോട്ടുകള്‍ മനുഷ്യര്‍ക്ക് പകരമാവുമെന്ന് ഭയക്കേണ്ടതില്ലെന്നും മറിച്ച്‌, അവര്‍ മനുഷ്യരുമായി പങ്കാവുകയാണെന്ന ബോധം ഉണ്ടാവുകയാണ് വേണ്ടതെന്നും അവര്‍ സൂചിപ്പിച്ചു.

ജപ്പാനില്‍ ബുദ്ധിസ്റ്റ് ശവസംസ്കാരം വര്‍ഷങ്ങളായി നടത്തുന്നത് ഒരു റോബോട്ടാണ്. ഈ മാസാദ്യത്തില്‍ ജപ്പാനിലെ ബുദ്ധ ക്ഷേത്രത്തില്‍ കാര്‍മികനായി ഒരു റോബോട്ട് പുരോഹിതന്‍ എത്തിയിരുന്നു. റോബോട്ട് നടത്തിയ പ്രഭാഷണത്തിനു പിറകെയാണ് ഇലിയാ ഈ അഭിപ്രായ പ്രകടനം നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments