പാലാ ഉപതെരഞ്ഞെടുപ്പ്; ഗുരുതര ആരോപണവുമായി മാണി സി കാപ്പന്‍

mani c kappan

പാലാ ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ഉരുകുന്നതിനിടെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയതായാണ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ ആരോപണം. യുഡിഎഫിന്റെയും ബിജെപിയുടെയും സംസ്ഥാന നേതാക്കളാണ് തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ബൂത്തില്‍ 35 വോട്ട് യുഡിഎഫിന് നല്‍കാനാണ് ധാരണയുണ്ടാക്കിയത്. ഇരുകൂട്ടരും തമ്മില്‍ നടന്ന ചര്‍ച്ചയെപ്പറ്റി തനിക്ക് രഹസ്യവിവരം ലഭിച്ചതായും മാണി സി കാപ്പന്‍ പറഞ്ഞു.