വാഹന ലേലം

പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/ പോലീസ് സ്‌റ്റേഷനുകളിലെ അബ്കാരി /എന്‍ഡിപിഎസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് സ്‌കൂട്ടര്‍, ഒന്‍പത് ബൈക്ക്, ഒരു ജീപ്പ് എന്നീ വാഹനങ്ങള്‍ പത്തനംതിട്ട ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ സെപ്റ്റംബര്‍ 23ന് രാവിലെ 11ന് പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ലേലം ചെയ്തു വില്‍ക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 5000 രൂപ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരത്തിന് 0468-2222873 എന്ന നമ്പരില്‍ ബന്ധപ്പെടണം.