Friday, March 29, 2024
HomeNationalആധാറുമായി ബന്ധിക്കപ്പെടാത്ത ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടും

ആധാറുമായി ബന്ധിക്കപ്പെടാത്ത ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടും

ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). ആധാര്‍ അക്കൗണ്ട് ബന്ധിപ്പിക്കല്‍ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് പുതിയ അറിയിപ്പിലൂടെ ആര്‍.ബി.ഐ ഇപ്പോള്‍ ചെയ്തിട്ടുള്ളത്.
2017ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് 2017 ജൂണ്‍ ഒന്നിലെ ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കുന്നതായും ആര്‍.ബി.ഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ, വിവരാവകാശ നിയമം പ്രകാരം നല്‍കിയ മറുപടിയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലുണ്ടായ അനിശ്ചിതത്‌ലം നീക്കി ആര്‍.ബി.ഐ പ്രസ്താവന ഇറക്കിയത്. അമ്പതിനായിരം രൂപക്ക് മുകളിലുള്ള എല്ലാവിധ പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 31 ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ മരവിപ്പിക്കപ്പെടും.

കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി കൊണ്ടുവന്ന ഭേദഗതി നിയമത്തിൽ ആധാറും പാൻ നമ്പരുമായി ബന്ധിപ്പിക്കുന്നതു വ്യവസ്ഥ ചെയ്തിരുന്നു. ഇതു ജൂലൈ ഒന്നിനു ഗസറ്റ് ഉത്തരവായി പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നു വി വരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ റിസർവ് ബാങ്ക് വിശദമാക്കുന്നു.

ആധാർ വിഷയത്തിൽ സുപ്രീംകോടതിയുടെ നിയന്ത്രണങ്ങൾ നിലനിൽക്കു ന്നതിനാൽ ബാങ്ക് അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് കോടതിയിൽനിന്നും അനുമതി തേടിയിട്ടുണ്ടോയെന്ന ചോദ്യ ത്തിന് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ആർബിഐ ഒരു ഹർജിയും നൽകിയിട്ടില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments