Wednesday, April 24, 2024
HomeKerala'താജ്മഹൽ വിവാദം' രാജ്യത്തെ ശിഥിലമാക്കാനുള്ള പ്രവർത്തനം-പി ജെ കുര്യൻ

‘താജ്മഹൽ വിവാദം’ രാജ്യത്തെ ശിഥിലമാക്കാനുള്ള പ്രവർത്തനം-പി ജെ കുര്യൻ

താജ്മഹലിനെപ്പറ്റിയുള്ള വിവാദം അനാവശ്യവും അനവസരത്തിലുമുള്ളതാണെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. കോൺഗ്രസ് അങ്ങാടി മണ്ഡലം കമ്മിറ്റിയിലെ വളകൊടികാവ്, ഊട്ടുപാറ, പുല്ലമ്പള്ളി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക പൈതൃകത്തിനു മുന്നിൽ താജ്മഹലിനുള്ള സഥാനം വളരെ വലുതാണ്. രാജ്യത്തെ ശിഥിലമാക്കാനുള്ള ശക്തികളുടെ പ്രവർത്തനം മൂലം ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തലകുനിച്ചു നിൽക്കുകയാണ്.

എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സംസ്കാരവും പാരമ്പര്യവുംതച്ചുടക്കുന്ന സ്ഥിതി വിശേഷം രാജ്യത്ത്‌ സംജാതമായിക്കൊണ്ടിരിക്കുന്നു . രാജ്യം ഇന്നു കാണുന്ന പുരോഗതിയെല്ലാം കൈവരിച്ചത് കോൺഗ്രസ് ഭരണകാലത്താണെന്ന് അദ്ദേഹം പറഞ്ഞു. എലനിയമ്മ ഷാജി അധ്യക്ഷത വഹിച്ചു. ജി. സതീഷ് ബാബു, റിങ്കു ചെറിയാൻ, ശോശാമ്മ തോമസ്, ടി.സി. തോമസ്, തോമസ് അലക്സ്, എം.എം. മുഹമ്മദ്ഖാൻ, ബാബു പുല്ലാട്, പി.എം. ഷംസുദ്ദീൻ, ബാബു കുറുന്തോട്ടിക്കൽ, ജേക്കബ് മാത്യു, സോണി മാത്യു, ബി. സുരേഷ്, ദീനാമ്മ സെബാസ്റ്റ്യൻ, പ്രീത രാജേഷ്, സിനി ഏബ്രഹാം, മാത്യു പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments