പരുമലക്കടവ് പാലത്തില്‍ വച്ച്‌ യുവാവ് 16 വയസ്സുകാരിയെ സിറിഞ്ച് ഉപയോഗിച്ചു കുത്തി

paumalakadavu crime

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 16 വയസ്സുകാരിയെ യുവാവ് സിറിഞ്ച് ഉപയോഗിച്ചു കുത്തി. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിന്‍ (18) അറസ്റ്റിലായി. മാന്നാറിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും തമ്മില്‍ മൂന്നു വര്‍ഷത്തെ പരിചയം ഉണ്ട്. മുന്‍പ് പലവട്ടം യുവാവ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി നിരസിച്ചിരുന്നു.

ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തില്‍ വച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിയപ്പോഴും പെണ്‍കുട്ടി ഒഴിഞ്ഞുമാറി. ഇതില്‍ പ്രകോപിതനായ യുവാവ് സിറിഞ്ച് ഉപയോഗിച്ചു പെണ്‍കുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് സിറിഞ്ച് ആറ്റില്‍ കളഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഓഫിസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായ അശ്വിന്‍. സിറിഞ്ചില്‍ എന്തോ ദ്രാവകം ഉണ്ടായിരുന്നെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ട്.