നാലുകിലോ സ്വര്‍ണവുമായി സ്വകാര്യ എയര്‍ലൈന്‍സിന്റെ എയര്‍ഹോസ്റ്റസ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. ദുബായില്‍ നിന്ന് വിമാനത്തില്‍ നിന്ന് സനാ പഠാന്‍ എന്ന യുവതിയാണ് പിടിയിലായത്.
സ്വര്‍ണം പൊടിയാക്കി ബാഗിനുള്ളില്‍ അടിവസ്ത്ര പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവര്‍ സ്വര്‍ണം കടത്തുന്നതായി എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
കല്യാണില്‍ താമസിക്കുന്ന യുവതി പ്രതിഫലം വാങ്ങിയാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. 60000 രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് സൂചന.