Sunday, October 6, 2024
HomeKeralaആദ്യ എക്സിറ്റ് പോള്‍ ഫലം പുറത്ത്

ആദ്യ എക്സിറ്റ് പോള്‍ ഫലം പുറത്ത്

കേരളത്തില്‍ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നടന്ന് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ എക്സിറ്റ് പോള്‍ ഫലം പുറത്ത്. കോന്നി എല്‍.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

എല്‍.ഡി.എഫ് 46% വോട്ടുകള്‍ നേടുമ്ബോള്‍ , യുഡിഎഫ് 41%, ബിജെപി 12% എന്നിങ്ങനെയും നേടുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.യു. ജനീഷ് കുമാറാണ് ഇവിടെ മത്സരിച്ചത്.

കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശാണ് ഇവിടെ വിജയിച്ചത്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ഥിയെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതിലുള്ള നീരസം അടൂര്‍ പ്രകാശിനുണ്ടായിരുന്നു.

2016ലേതിനെക്കാള്‍ 9.99% വോട്ടിന് പിന്നിലാണ് ഇത്തവണ യു.ഡി.എഫ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments