ഹൈദരാബാദിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപ്പിടുത്തം

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വൻ തീപിടുത്തം

ഹൈദരാബാദിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആണ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐസിയുവില്‍ തീപിടുത്തം ഉണ്ടാകുന്നത്. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 42 കുട്ടികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ എന്‍ഐസിയുവില്‍ ആയിരുന്നു. പരിക്കേറ്റ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.