ദക്ഷിണ ഇറാനില്‍ ഭൂചലനം

earthquake

ദക്ഷിണ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍‌സി‌എം) അറിയിച്ചു. യുഎഇ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.58 നാണ് ചലനം അനുഭവപ്പെട്ടത്.

ദുബായ്, അജ്മാന്‍, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ഭൂചലനത്തിന്റെ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഉടന്‍ തന്നെ ഈ വാര്‍ത്ത എന്‍‌സി‌എം‌എസ് സ്ഥിരീകരിക്കുകയും ചെയ്തു.