Thursday, March 28, 2024
HomeKeralaദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍. സംസ്ഥാന പൊലിസ് മേധാവിയും ഡയറക്ടകര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കാമെന്ന കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ ജാമ്യം റദ്ദാക്കുന്നതിന് കോടതിയെ സമീപീക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഏതു കോടതിയിൽ ഹർജി നൽകണമെന്ന് പിന്നീട് തീരുമാനിക്കും. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി നടൻ ദിലീപിന് ദുബായിൽ പോകാൻ അനുമതി നൽകിയിരിക്കുന്നത്. 4 ദിവസത്തേക്ക് പോകാൻ ആണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. 6 ദിവസം പാസ്സ്‌പോർട്ട് വിട്ടു നൽകും. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ദിലീപിന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പൂട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിന് പോവാനാണ് അനുമതി തേടിയിരുന്നത്. ഈ മാസം ഇരുപത്തിയൊന്‍പതിനാണ് ദേ പുട്ടിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനം. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. 11 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിലുളളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments