Saturday, April 20, 2024
HomeKeralaഐഎസില്‍ ചേര്‍ന്ന മലയാളികൾ ഉൾപ്പെടെ 20ലേറെ പേര്‍ നാട്ടിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ട്

ഐഎസില്‍ ചേര്‍ന്ന മലയാളികൾ ഉൾപ്പെടെ 20ലേറെ പേര്‍ നാട്ടിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ട്

ഐഎസില്‍ ചേര്‍ന്ന 20ലേറെ പേര്‍ നാട്ടിലേക്ക് മടങ്ങിയതായി സൂചന. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട് സൂചനകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. സിറിയയിലെ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ കൂട്ടത്തിൽ ഉള്ളതായാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് സൂചന ലഭിച്ചിരിക്കുന്ന സൂചനകൾ. കേരളത്തിലേക്ക് മടങ്ങിയതായി കരുതുന്ന 12 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ഇതിനോടകം തന്നെ സംസ്ഥാന പൊലീസിന് കൈമാറി. ഇതില്‍ 11 പേര്‍ കണ്ണൂര്‍, കാസര്‍കോട് ഭാഗത്തുള്ളവരും ഒരാള്‍ മലപ്പുറം സ്വദേശിയുമാണെന്നാണ് നിഗമനം. 97 ഇന്ത്യക്കാരാണ് ബെഹ്റൈന്‍ മൊഡ്യൂള്‍ വഴി ഐ.എസില്‍ ചേര്‍ന്നത്. ഇതില്‍ 67 പേര്‍ സിറിയയിലെ യുദ്ധമേഖലയിലേക്കാണുപോയത്. എന്നാല്‍ ഇതിൽ 15 പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശികളായ ഷമീര്‍, മകന്‍ സല്‍മാന്‍, ചാലാട് സ്വദേശി എ.വി. ഷഹനാസ്, മുണ്ടേരി സ്വദേശി മുഹമ്മദ് ഷെജില്‍, വളപട്ടണം സ്വദേശികളായ റിഷാദ്, അസ്‌ക്കറലി എന്നിവരുടെ മരണം സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments